പുല്‍പ്പള്ളി : വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഉന്മൂലനം ചെയ്യുന്നതിന് തൊഴിലാളികളുടെ സംഘടിത ശക്തി വിനിയോഗിക്കാനുള്ള സമയം അനിവാര്യമായിരിക്കുകയാണെന്ന് ബിഎംഎസ് ജില്ലാ പ്രസിഡണ്ട് പി.കെ.അച്ചുതന്. ബിഎംഎസ് സ്ഥാപനദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളിയില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ലക്ഷകണക്കായ തൊഴിലാളികളും സ്വതന്ത്ര്യ സമര സേനാനികളും ജീവന് നല്കിയ രാജ്യം ഇന്ന് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന ഒരുകൂട്ടം ആളുകളുടെ കൈയില്‍പ്പെടുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ അതുല്യ ദിവാകരന് ക്യാഷ് അവാര്‍ഡ് നല്കി.
കെ.കെ.സിജു അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുരളീധരന്, ഇ.ജി.സിജേഷ്, എന്‍. എം.ശിവന്, സചിവന്, രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: