മീനങ്ങാടി : മീനങ്ങാടി ടൗ ണിലെ ഓവുചാല്നിര്മ്മാണം മന്ദഗതിയില്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല ഇതുമൂലം സ്കുള് കുട്ടികളടക്കമുള്ള യാത്രക്കാര്‍ വളരെയധികം യാതനയാണ് അ നുഭവിക്കുകയാണ്. ടൗണില്‍ ഗതാഗതകുരുക്കില്‍നിന്ന് മോചനമില്ല. പൂര്‍ത്തിയാവാത്ത ഭാഗങ്ങളിലെ കുഴികളില്‍ യാത്രക്കാര്‍ വീഴുന്നത് നിത്യസംഭമാണ്.
പൊതു ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രതിക്ഷേതത്തിന് ഒരുങ്ങുകയാണ് മീനങ്ങാടിയിലെ വ്യാപാരികള്‍. എത്രയും പെട്ടന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചില്ലങ്കില്‍ പരാതി നല്‍കുമെന്നും ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മീനങ്ങാടി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: