കല്‍പ്പറ്റ: മലബാര്മില്മയുടെ രജതജൂബിലി ആഘോഷങ്ങളുടെ ജില്ലാതല സമാപനസമ്മേളന ഉദ്ഘാടനവും, പുതിയ ബട്ടര്‍, പനീര്‍, എക്സ്പോര്‍ട്ട് നെയ്യ് പാക്കിംഗ് യൂണിറ്റുകളുടെ ഉദ്ഘാടനവും നാളെ രാവിലെ 11 മണിക്ക് കല്‍പ്പറ്റ ചുഴലി മില്‍മയില്‍ നടക്കുമെന്ന് സംസ്ഥാന ഫെഡറേഷന് ചെയര്മാന് പി ടി ഗോപാലക്കുറുപ്പ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 692 കോടി രൂപ പാല്‍വിലയായി ക്ഷീരകര്‍ഷകര്‍ക്ക് എത്തിച്ചത് കൂടാതെ 56 കോടി രൂപയുടെ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളും പാലുല്പാദന വര്‍ധനാ പരിപാടികളുമാണ് യൂണിയന് ഏറ്റെടുത്തത്. നടപ്പ് വര്‍ഷം യൂണിയന്റെ വിറ്റുവരവ് 950 കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഏകദേശം 250 കോടി രൂപയും പാലുല്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്. പ്രതിവര്‍ഷം 250 ടണ്ണിലധികം നെയ്യ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മലബാര്‍ മില്‍മ കയറ്റുമതി ചെയ്യുന്നുണ്ട്. പാലുല്പാദനം മലബാറില്‍ വന്വളര്ച്ചയിലാണ്. പ്രതിദിനം എട്ട് ലക്ഷം ലിറ്റര്‍ പാല് കൈകാര്യം ചെയ്യാനാവും വിധം 150 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ യൂണിയന് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലബാര്‍മേഖലാ ക്ഷീരോത്പാദക യൂണിയന്റെ ജില്ലാതല രജത ജൂബിലി ഉദ്ഘാടനവും ബട്ടര്‍, പനീര്‍, ഉല്പാദന ബ്ലോക്ക് ഉദ്ഘാടനവും മന്ത്രി അഡ്വ. കെ രാജു നിര്‍വ്വഹിക്കും. ഇന്‍സ്റ്റന്റ് പാലട മിക്സ് യൂണിറ്റ് ഐ സി ബാലകൃഷ്ണന് എം എല്‍ എയും, കയറ്റുമതി നെയ്യ് പാക്കിംഗ് യൂണിറ്റ് ഉദ്ഘാടനം ഒ ആര് കേളു എം എല്‍ എയും നിര്‍വ്വഹിക്കും. നാഷണല്‍ ഡെയറി ഡെവലപ്പ്മെന്റ് ബോര്‍ഡ് ചെയര്മാന് ടി നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ക്ഷീര കര്‍ഷക ആരോഗ്യ ഇന്‍ഷൂറന്‍സ് നഷ്ടപരിഹാരത്തുക വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയും നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ കെ ടി തോമസ്, മാത്യൂസ്, ഷാജിമോന്‍ കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: