മാനന്തവാടി : മാതാ അമൃതാനന്ദമഠം പ്രഖ്യാപിച്ച അമലഭാരതം ശൗചാലയ പദ്ധതി പ്രകാരമുള്ള ശൗചാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ തുടക്കമായി. കഴിഞ്ഞ സെപ്തംബര്‍ 27ന് അമ്മയുടെ ജന്മദിനീഘോഷ വേളയിലാണ് പ്രഖ്യാപനം ഉണ്ടായത്. തുടര്‍ന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പതിനായിരകണക്കിന് അപേക്ഷകള്‍ മഠത്തിന്റെ അമൃതപുരി ഓഫീസില്‍ ലഭിച്ചു. മഠത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി ശൗചാലയമില്ലാത്ത കുടുംബങ്ങളെ കണ്ടെത്തുകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മഠത്തിന്റെ പ്രദേശികശാഖകളാണ് ശൗചാലയ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: