കരുവാരക്കുണ്ട്: അമിതമായി കീടനാശിനി തെളിച്ച് കൈതച്ചക്ക കൃഷി നടത്തുന്ന കേരള എസ്റ്റേറ്റിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച നടത്തി.
കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് മലയോര മേഖലയില്‍ ശിശു മരണവും പകര്‍ച്ചവ്യാധിയും വര്‍ധിച്ച സാഹചര്യത്തിലാണ് സമരം നടത്താന്‍ നാട്ടുകാര്‍ നിര്‍ബന്ധിതരായത്. കേരള എസ്റ്റേറ്റ് വില്ലേജില്‍ പാന്ത്ര, മഞ്ഞള്‍പാറ ഭാഗങ്ങളിലാണ് അഞ്ച് വര്‍ഷത്തിനിടെ ശിശു മരണവും പകര്‍ച്ചവ്യാധികളും വര്‍ധിച്ചത്.
2007ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാവേണ്ട ഭൂമിയാണിത്. പക്ഷേ ചിലര്‍ സര്‍ക്കാരിന് വിട്ടുനല്‍കാതെ കൈതച്ചക്ക കൃഷിക്കാര്‍ക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. ഇവിടെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിപ്പിക്കുകയും വന്‍ തോതില്‍ രാസകീടനാശിനി തളിക്കുകയും ചെയ്യുകയാണ്. ആദ്യഘട്ട കൃഷിയുടെ സമയത്ത് തന്നെ മേഖലകളില്‍ ശിശു മരണ നിരക്കും പകര്‍ച്ചവ്യാധികളും വ്യാപകമായിരുന്നു. എതിര്‍പ്പുകള്‍ വകവെക്കാതെ രണ്ടാംഘട്ടവും കൃഷി ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ സമരം ശക്തമാക്കിയത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ജനകീയ മാര്‍ച്ചില്‍ പങ്കാളികളായി. ജനങ്ങളുടെ ആശങ്ക അകറ്റാതെ മേഖലയില്‍ കൈത കൃഷി ചെയ്യാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കേരളയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മേലെ പാന്ത്രയില്‍ വെച്ച് പോലീസ് തടഞ്ഞു.
സാമൂഹ്യ പ്രവര്ത്തകന് എ.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. പി.ഉണ്ണിമാന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രോഷ്നി സുരേന്ദ്രന് പഞ്ചായത്തംഗങ്ങളായ മഠത്തില്‍ ലത്തീഫ്, കെ.നജീബ്, അബൂപട്ടണം, കെ.കെ ഖാദര്‍ ,കെ മുഹമ്മദലി, സി.അബ്ദു ,സി കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.അമിത കീടനാശിനി പ്രയോഗം; എസ്റ്റേറ്റിലേക്ക് ജനകീയ മാര്‍ച്ച് നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: