പെരിന്തല്‍മണ്ണ: ഏത് റോഡിലും എത്ര തിരക്കിലും നുഴഞ്ഞുകയറുന്നവരാണ് ഓട്ടോറിക്ഷകള്‍. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. ഒരു സൂചിപഴുത് കിട്ടിയാലും കടന്നു കയറാന്‍ വിരുതരാണ് ഓട്ടോ ഡ്രൈവര്‍മാര്‍. മുന്നിലോ പിന്നിലോ മറ്റു വാഹനങ്ങള്‍ വരാറുണ്ടോയെന്ന് പോലും ശ്രദ്ധിക്കാറില്ല. മറ്റുള്ളവര്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നാണ് ഓട്ടോക്കാരുടെ പൊതുനയം. ദേശീയപാതയില്‍ കാറിനേക്കാള്‍ വേഗത്തില്‍ പോകാനാണ് ഈമുച്ചക്രങ്ങള്ക്ക് താല്പര്യം. ട്രാഫിക് സിഗ്നല്‍ കണ്ടാലും നിര്‍ത്തില്ല. പോലീസും ക്യാമറയും ഇല്ലെങ്കില്‍ മുന്നോട്ട് പോയിരിക്കും. ഫ്രീ ലെഫ്റ്റ് കിട്ടിയില്ലെങ്കില്‍ ഹോണടിച്ച് ബഹളം ഉണ്ടാക്കും. കാല്‍നട യാത്രക്കാറ്ക്ക് സീബ്രലൈനില്‍ കൂടി പോലും റോഡ് മുറിച്ച് കടക്കാന്‍ ഓട്ടോക്കാര് അനുവദിക്കില്ലെന്നാണ് പൊതുവെയുള്ള പരാതി. എന്തായാലും ഗതക്കുരുക്ക് സൃഷ്ടിക്കുന്നതില്‍ തങ്ങളാലാവുന്ന സഹായം ഓട്ടോക്കാര് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: