തൃശൂര്‍: മെഡിക്കല്‍കോളേജിലെ 130 ഹൗസ് സര്ജന്മാരുടെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവ് നികത്താന്‍ ദിവസങ്ങളായേക്കും. ഇതേത്തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ഹൗസര്ജന്മാരുടെ കുറവ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒപിയിലും അത്യാഹിത വിഭാഗത്തിലുമാണ്. കോളറ, മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി, ഡിഫ്ത്തീരിയ അടക്കമുള്ള രോഗങ്ങള്‍ വ്യാപകമാകുമ്പോള്‍ മെഡിക്കല്‍ കോളേജില്‍പോലും രോഗികള്‍ക്ക് ആശ്രയമില്ലാത്തതിനാല്‍ അവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരുന്നു. ഡോക്ടര്‍മാരുടെ അഭാവത്താല്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ തന്നെ ഒപിയില്‍ രോഗികളെ പരിശോധിക്കുന്ന സ്ഥിതിയാണ്.
ആരോഗ്യ സര്‍വ്വകലാശാല എംബിബിഎസ് ഫലം പ്രഖ്യാപിക്കാന്‍ വൈകിയതിനാല്‍ പുതിയ ഹൗസ് സര്ജന്മാരെ നിയമിക്കാന്‍ കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുള്ളില്‍ പുതിയ ഹൗസ് സര്ജന്മാര് ജോലിയില്‍ പ്രവേശിക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ: എംകെ അജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: