ഗുരുവായൂര്‍: മതിയായ യോഗ്യത ഇല്ലാതിരിക്കേ ഫോര്മാന് ഗ്രേഡ് 1 എന്ന ഉയര്‍ന്ന തസ്തിക അധികാര ദുര്‍വിനിയോഗം നടത്തി അനധികൃതമായി സൃഷ്ടിച്ച് സ്ഥാന കയറ്റം നേടിയ ഗുരുവായൂര്‍ മുന്‍ ഭരണസമിതി അംഗവും ജീവനക്കാരനുമായ എന്‍.രാജുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് അനധികൃതമായി നേടിയ ശമ്പളവും മറ്റാനുകുല്യങ്ങളും തിരിച്ചുപിടിക്കാണമെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ ഉത്സവബലിയ്ക്ക് നാലമ്പലത്തില്‍ സംഘട്ടനം നടത്തിയ എന്‍.രാജുവിനെ സംരക്ഷിക്കുകയും അനധികൃത നിയമനത്തിന് ഓത്തശ ചെയ്തിനും ദേവസ്വം ആക്ട് ലംഘിച്ച് ദേവസ്വത്തിന് സമ്പത്തിക നഷ്ടമുണ്ടാക്കിയതിനും, മറ്റ് ഭരണസമിതി അംഗങ്ങളുടെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ക്ഷേത്ര രക്ഷാസമിതി യോഗം സര്‍ക്കാരിനോട് അവശ്യപ്പെട്ടു.യോഗത്തില്‍ പുങ്ങാട് മാധവന് അധ്യക്ഷത വഹിച്ചു എം .ബിജേഷ്, മോഹന്‍ദാസ് ചേലനാട്, മുരളി, ടി. നിരാമയന്, വിജയകുമാര്‍,പ്രതീഷ്, പ്രസാദ് കാക്കശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: