തലപ്പുഴ : ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമ്യഗ ശല്യത്തിനെതിരെ അടിയന്തിരമായി നടപടി സ്വികരിക്കുവാന്‍ ബന്ധപ്പെട്ടവര്തയ്യാറാകണമെന്ന് ബിജെപി ജില്ലാജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍. ബി ജെപി തവിഞ്ഞാല്‍ പഞ്ചായത്ത്കമ്മറ്റിയുടെ നേത്യത്വത്തില്‍ തലപ്പുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചുംധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത്സംസാരിക്കു കയായി രുന്നു അദ്ദേഹം. വന്യമ്യഗ അക്രമത്തില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്കും ക്യഷിനാശം സംഭവിച്ചവര്‍ക്കും നല്‍കേണ്ട നഷ്ടപരിഹാരവും നല്കുന്നതില് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുകയാണ്. ഉദ്യോഗസ്ഥരുടെ ഈ നിഷ്ക്രിയത്തിനെതിരായി ജില്ലയിലെ ഫോറസ്റ്റ് ഓഫീസുകള്‍ക്കു മുമ്പില്‍ അക്രമത്തിന് ഇരയായവരെ സംഘടിപ്പിച്ചുകൊണ്ട് ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ഭാരതീയജനതാ പാര്‍ട്ടി നേത്യത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാവൈസ്പ്രസിഡന്റ് പി. കെ.വീരഭദ്രന്, മണ്ഡലം വൈസ്പ്രസിഡന്റ് ജി.കെ.മാധവന്, മധുസുദനന്‍ , ബിന്ദുവിജയന്‍, ഗിരീഷ് കട്ടക്കളം, ശശീന്ദ്രന്, എ.കെ.അനില്‍കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: