കട്ടപ്പന: ജില്ലയിലെ പതിനേഴോളം റോഡുകളും അനുബന്ധറോഡുകളും എല്ലാ വര്‍ഷവും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടര്‍ റോഡുകളുടെ നിലവാരം പരിശോധിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഈ റോഡുകളുടെ എല്ലാം പണികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. കട്ടപ്പന – കുട്ടിക്കാനം, കമ്പംമെട്ട് – പുളിയന്‍മല, മൂന്നാര്‍ – മറയൂര്‍ എന്നിങ്ങനെ ഇരുനൂറ്റി നാല്‍പ്പത് കിലോമീറ്ററോളം റോഡിന്റെ പരിശോധനകളാണ് ജില്ലാ കളക്ടറും സംഘവും നടത്തിയത്. മഴക്കാലം അവസാനിക്കുന്നതോടെ റോഡിന്റെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. കട്ടപ്പന – കുട്ടിക്കാനം റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഇരുപതേക്കര്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പാലത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
















