പത്തനംതിട്ട: ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സര്‍ക്കാര്‍ അംഗീകൃത അള്‍ട്രാസോണോഗ്രാഫി പരിശീലനം ലഭിച്ച എം.ബി.ബി.എസുകാര്‍ എന്നിവരല്ലാത്തവര് അള്‍ട്രാസോണോഗ്രാഫി നടത്തിയാല്‍ നടപടിയെടുക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ നിലവാരം ഉറപ്പാക്കല്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. പി.സി.പി.എന്‍.ഡി.റ്റി ആക്ട് അനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മാത്രമാണ് അള്‍ട്രാസോണോഗ്രാഫി ചെയ്യാനാവുക.
നിയമവിരുദ്ധമായി അള്‍ട്രാസോണോഗ്രാഫി നടത്തിയ അടൂരിലെയും പന്തളത്തെയും രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തേ നടപടിയെടുത്തിരുന്നു. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികള്‍ പ്രത്യേക അംഗീകാരത്തിന് അപേക്ഷിക്കണം. നിലവില്‍ 15 ആശുപത്രികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയതായി അപേക്ഷ നല്കിയ അഞ്ച് ആശുപത്രികള്‍ക്ക് അംഗീകാരം നല്‍കുന്നത് യോഗം പരിഗണിച്ചു. ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക്, ഡെപ്യുട്ടി ഡി.എം.ഒ ഡോ.നന്ദിനി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: