കരുനാഗപ്പള്ളി: സമൂഹനന്മയ്‌ക്കായി തൊഴിലാളി ശക്തി എന്ന സന്ദേശമുയര്‍ത്തി ബിഎംഎസ് സ്ഥാപനദിനാചരണം വിവിധ പരിപാടികളോടെ കരുനാഗപ്പള്ളിയില്‍ നടത്തും. യൂണീറ്റ് തലത്തില്‍ പതാക ഉയര്‍ത്തലും മധുരപലഹാര വിതരണവും’സേവാപദ്ധതികളും പഠനോപകരണ വിതരണവും നടക്കും. തൊടിയൂരില്‍ മാരാരിത്തോട്ടത്ത് വൈകിട്ട് ആറിന് നടക്കും. കുലശേഖരപുരത്ത് പുതിയകാവില്‍ അഞ്ചിനും ആലപ്പാട്ട് പൂക്കോട്ട് രണ്ടിനും ഓച്ചിറ ശ്രീചക്രഹാളില്‍ രാവിലെ ഒമ്പതിനും കരുനാഗപ്പള്ളിയില്‍ വിജയ ഹാളിലും നടക്കുന്ന ജന്മദിന ആഘോഷപരിപാടികളില്‍ ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
















