കരുവാരകുണ്ട്: മലയോരഗ്രാമങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ലഹരി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചത്.
മദ്യത്തിന്റെയും നിരോധിത പാന്‍മസാലകളുടെയും വില്‍പ്പനയാണ് വ്യാപകമാകുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്യുന്ന മദ്യം വ്യാപകമായ തോതില്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.
ഒരാള്‍ക്ക് മൂന്നുലിറ്റര്‍ മദ്യമാണ് ഔട്ട്ലെറ്റുകളില് നിന്നും ലഭിക്കൂ. എന്നാല്‍ അതിനെ മറികടന്ന് മുപ്പതു ലിറ്റര്‍ മദ്യം വരെ വാങ്ങുന്നവരുണ്ട് ബിവറേജസിലെ ജീവനക്കാരുടെ ഒത്താശയോടെയാണിത്.
മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന പ്രയാസം ഒഴിവാക്കാന്‍ അനധികൃത മദ്യവില്പനക്കാരെയാണ് ഗ്രാമവാസികള്‍ കൂടുതലും ആ ശ്രയിക്കുന്നത്. മദ്യവില അമിതമായി വര്‍ധിച്ച സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരില് പലരും കഞ്ചാവ്, ഹാന്‍ഡ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളില്‍ അഭയം തേടിയിരിക്കുകയാണ്.
മലയോര മേഖലയുടെ വിവിധ ഇടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം വരെ അര ക്വിന്റലോളം കഞ്ചാവ് അധികൃതര്‍ പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് കഞ്ചാവെത്തിക്കുന്നത്.
ആരാധനാലയങ്ങളുടെ സമീപത്തും മദ്യമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി പരാതി ഉയരുന്നുണ്ട്. പോലീസിന്റെയും എക്സൈസ് ജീവനക്കാരുടെയും നിസംഗതയെ തുടര്‍ന്നാണ് ലഹരി വില്‍പ്പന വര്‍ധിച്ചു വരുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതെന്നും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: