ചാലക്കുടി: ജില്ലാ പഞ്ചായത്തംഗത്തിന്റെ പ്രസംഗം കൂടുതല്‍ വിവാദത്തിലേക്ക്.കൊരട്ടി പഞ്ചായത്ത് വികസന സെമിനാറില്‍ ജില്ല പഞ്ചായത്തംഗം അഡ്വ.കെ.ആര്,സുമേഷ് പദ്ധതികളെ സംബന്ധിച്ച് നടത്തിയ വിമര്‍ശനമാണ് വിവാദത്തിലായിരിക്കുന്നത് അംഗം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്ത് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്.
ഇടതുമുന്നണി ഭരിക്കുന്ന ഇവിടെ അതേ കക്ഷിയിലെ തന്നെ ജില്ലാ പഞ്ചായത്തംഗത്തിനെതിരെയുള്ള പ്രമേയം അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.ഇടതുപക്ഷത്തെ ജില്ലാ പഞ്ചായത്തംഗത്തിനെതിരെയുള്ള പ്രമേയം ചര്‍ച്ച ചെയ്യുവാനുള്ള തീരുമാനത്തിനെതിരെ ഭരണപക്ഷത്ത് ഭിന്നതക്ക് കാരണമായിരിക്കുകയാണ്.
വികസന സെമിനാറില്‍ തന്നെ ഇരുപക്ഷവും ഇതിനെ ചൊല്ലി തര്‍ക്കമായിരുന്നു.സെമിനാറില്‍ പുതിയ പദ്ധതികളോ,കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോ ഇല്ലെന്ന് ചൂണ്ടികാട്ടുകയായിരുന്നു സുമേഷ് വികസന സെമിനാറില്‍.എന്നാല്‍ പഞ്ചായത്ത് രാജ് പ്രകാരം പഞ്ചായത്തിന് പുറത്തുള്ള ഒരാള്‍ക്ക് പ്രമേയം അവതരിപ്പിക്കുന്നതിന് നിയമ സാധ്യതയില്ലെന്ന് പറഞ്ഞ് പ്രമേയാവതരണം നിരസിക്കാവുന്നതായിരുന്നു ഭരണ മുന്നണിക്ക് എന്നാല്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രമേയം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനിക്കുകയായിരുന്നു.
പ്രമേയം വോട്ടിനിട്ടാല്‍ ഇരുപക്ഷത്തിനും ഒന്‍പത് അംഗമുള്ള പഞ്ചായത്തില്‍ ബിജെപി അംഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: