മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്ത്തകയൂണിയന് ജില്ലാകമ്മിറ്റി നടത്തിയ പ്രകടനം
തൃശൂര്‍: ഹൈക്കോടതിയില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ വളഞ്ഞുവച്ചു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. പ്രസ് കഌബ് പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കോര്പറേഷന് ഓഫിസിനു മുന്നില്‍ സമാപിച്ചു. പൊതുസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന് ഉദ്ഘാടനം ചെയ്തു. എന്‍. ശ്രീകുമാര്‍, സംസ്ഥാന നിര്‍വാഹകസമിതിയംഗങ്ങളായ ജോയ് എം. മണ്ണൂര്‍, പി.പി. സലിം, സെക്രട്ടറി കെ.സി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന നിര്‍വാഹക സമിതിയംഗം ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് എം.വി. വിനീത, ജോയിന്റ് സെക്രട്ടറി ബിനോയ് ജോര്‍ജ്, ട്രഷറര്‍ രഞ്ജിത് എന്‍ നായര്‍, ജില്ലാ നിര്‍വാഹകസമിതിയംഗങ്ങളായ സോളമന് റാഫേല്‍, ജീമോന്‍ കെ. പോള്‍, ഫിന്നി ലൂയിസ്, അനീഷ് ആന്റണി, മുന്‍ ജില്ലാപ്രസിഡന്റുമാരായ വി.എം. രാധാകൃഷ്ണന്, എ. സേതുമാധവന്, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: