വലക്കാവ് മലയോരസംരക്ഷണസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായെത്തിയ ഹിന്ദു ഐക്യവേദി നേതാക്കള്‍
തൃശൂര്‍: വലക്കാവ് മലയോരസംരക്ഷണസമിതി കഴിഞ്ഞ 22 ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഹിന്ദുഐക്യവേദി പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പാറമടകള്‍ അടച്ചുപൂട്ടുവാനുള്ള നടപടി ജില്ലാഭരണകൂടം എത്രയും വേഗം കൈക്കൊള്ളണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യവേദി നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്.സത്യവാന്, ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, ട്രഷറര്‍ പി.മുരളീധരന്, സഹസംഘടനാ സെക്രട്ടറി പി.എന്‍.അശോകന്, സെക്രട്ടറിമാരായ ഹരി മുള്ളൂര്‍, കെ.കേശവദാസ്, താലൂക്ക് ജനറല്‍ സെക്രട്ടറി അജയന് എടക്കളത്തൂര്‍, സഹസംഘടനാ സെക്രട്ടറി നന്ദന് കൊള്ളന്നൂര്‍, വൈസ് പ്രസിഡണ്ട് ജനാര്ദ്ദനന്, സെക്രട്ടറി പ്രസാദ് അന്തിക്കാട് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: