ചാലക്കുടി: അടിപാത വിഷയം ചാലക്കുടിയില്‍ ശക്തമായ സമരങ്ങള്‍ക്ക് വീണ്ടും വേദിയാവുന്നു.ചാലക്കുടി കണ്ട പ്രധാന സമരങ്ങളിലൊന്നായിരുന്നു മുന്‍സിപ്പല്‍ ജംഗ്ഷനില്‍ അടിപ്പാതക്കായി നടത്തിയ സമരം.ദേശീയപാത നാലുവരിയാക്കിയപ്പോള്‍ മുന്‍സിപ്പല്‍ ജംഗ്ഷനിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമായി ഇവിടെ അടിപാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടര്‍ന്ന് അടിപാത നിര്‍മ്മിക്കുവാന്‍ തീരുമാനമയെങ്കിലും ബി.ഡി.ദേവസി എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം അടിപാതക്കെതിരെ രംഗത്ത് വരികയായിരുന്നു. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്ക്കാരിക സംഘടനകളും നടത്തിയ അനിശ്ചിത കാല സമരത്തെ തുടര്‍ന്നായിരുന്നു അടിപാത ഇവിടെ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. ഒടുവില്‍ പ്രശ്ന പരിഹാരമായിട്ടാണ് മുരിങ്ങുര് ഡിവൈന്‍ മോഡല്‍ അടിപാത മുന്‍സിപ്പല്‍ ജംഗ്ഷന് പകരമായി കോടതി ജംഗ്ഷനില്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. അടിപാത നിര്‍മ്മിക്കുന്നതിന്റെ നിര്‍മ്മാണോത്ഘാടനവും മണ്ണ് പരിശോധനയും നടത്തിയിരുന്നതാണ്.എന്നാല്‍ അന്ന് യോഗങ്ങളില്‍ ഒന്നും ഉന്നയിക്കാത്ത കാര്യങ്ങള്‍ പറഞ്ഞാണ് ഇപ്പോള്‍ ഇവിടെ അടിപാത നിര്‍മ്മിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ വീണ്ടും അടിമറിച്ചിരിക്കുന്നത്.ചില സ്ഥാപിത താല്‍പ്പര്യത്തിനായി ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ മാത്രമെ ഇപ്പോഴത്തെ അടിപാത കൊണ്ട് സാധിക്കുകയൂള്ളൂ.അടിപാത നിര്‍മ്മിക്കുകയാണെങ്കില്‍ അത് പഴയ പോലെ മുന്‍സിപ്പല്‍ ജംഗ്ഷനില്‍ തന്നെ മതിയെന്നാണ് ഭൂരിഭാഗം ജനങ്ങളുടേയും അഭിപ്രായം,നിര്‍ദ്ദിഷ്ട അടിപാത കൂടുതല്‍ ഗതാഗത കുരിക്കിന് കാരണമാക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.എന്നാല്‍ ആദ്യം മുന്‍സിപ്പല്‍ ജംഗ്ഷനില്‍ അടിപാതക്കെതിരെ നില്‍ക്കുകയും ഇപ്പോള്‍ അവിടെ അടിപ്പാത നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചാലുണ്ടാകുന്ന നാണേക്കേട് കാരണമാണ് അടിപ്പാത കോടതി ജംഗ്ഷനിലേക്ക് മാറ്റുവാന്‍ കാരണം. ബിഎസ്എല്ലിന്റെ കേബിളുകള്‍ മുന്‍സിപ്പല്‍ ജംഗ്ഷനില്‍ റോഡിന്റെ അടിയിലൂടെ പോകുന്നത് മാറ്റി സ്ഥാപിക്കുന്നതിന് വലിയ ചിലവ് വുരമെന്ന കാരണവും മാറ്റത്തിന് കാരണമായി പറയുന്നുണ്ട്.
ഇതിനിടെ കോടതി ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കുവാന്‍ തീരുമാനിച്ച സ്ഥലം ദേശീയപാത ടെക്നിക്കല്‍ മാനേജര്‍ ബി.രവിശങ്കര്‍ സ്ഥലം സന്ദര്‍ശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും പറയന്നു. അഞ്ചരയടിയില്‍ റോഡ് കുഴിച്ച് സര്‍വ്വീസ് റോഡിന്റെയും,ദേശീയപാതയുടേയും അടിയിലൂടെ അടിപാത നിര്‍മ്മിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ട്രാംവെ റോഡില്‍ നിന്നാരംഭിച്ച് റോഡ് മുറിച്ചാണ് അടിപാത നിര്‍മ്മിക്കുക.എന്നാല്‍ ഇവിടെ മുരിങ്ങൂര്‍ ഡിവൈന്‍ ജംഗ്ഷന് മോഡല്‍ അടിപ്പാത നിര്‍മ്മിക്കുവാനായിരുന്നു ആദ്യ തീരുമാനം. അടിപാത നിര്‍മ്മാണം കഴിഞ്ഞാലും മുന്‍സിപ്പല്‍ ജംഗ്ഷനിലുള്ള നിലവിലെ സിഗ്നല്‍ സംവിധാനം അവിടെ തുടരുന്നതാണ്.അടിപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ചാലക്കുടി നഗരത്തിലെ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും പരിഹാരമാകുമെന്നും പറയുന്നു. ബി.ഡി.ദേവസി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്, വൈസ് ചെയര്മാന്.വിന്‍സെന്റ് പാണാട്ടുപറമ്പന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ യു.വി.മാര്ട്ടിന്, സുലേഖ ശങ്കരന്, കൗണ്‍സിലര്‍മാരായ വി.ജെ.ജോജി, കെ.വി. പോള്‍, അഡ്വ.ബിജു എസ്.ചിറയത്ത്, വി.സി.ഗണേശന് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: