മീനങ്ങാടി : മോചനമില്ലാതെ കരണി – പനമരം റോഡ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂര്‍ണ്ണ തകര്‍ച്ചയിലാണ് കരണി – പനമരം റോഡ്. അഞ്ചോളം സ്കൂളുകളിലേക്കും കോളേജുകളിലേക്കുമുള്ള വിദ്യാര്‍ത്ഥികള്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കണ്ണൂര്‍-ബത്തേരി റൂട്ട് ബസുകളും ഇതുവഴിയാണ് സര്‍വീസ് നടത്തുന്നത്. വയനാട്ടിലെ പ്രമുഖ വിനോദ സഞ്ചാര മേഖലകളിലേക്കും പ്രധാന സഞ്ചാര പാതയായി ഉപയോഗിക്കുന്ന റോഡ് സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മാറിമാറി വന്ന ഗവണ്മെന്റുകള് പൂര്‍ണ്ണ അവഗണനയാണ് റൂട്ടിലെ പ്രദേശവാസികളോട് കാണിക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
റോഡിന്റെ ഈ ശോചനീയവസ്ഥക്ക് എതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: