മാനന്തവാടി : ജില്ലയില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ സംഘ് മാനന്തവാടി താലൂക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്ത്നിന്നും കാര്യക്ഷമമായ യാതൊരുനടപടിയും ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണ്.ദിനം പ്രതി ആദിവാസികളടക്കം നൂറുകണക്കിന് പാവപ്പെട്ട രോഗികള്‍ ചികിത്സതേടിയെത്തുന്ന ജില്ലാആശുപത്രിയില്‍ പോലും ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും നിമിത്തം വീര്‍പ്പുമുട്ടുന്ന ജില്ലാആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവരില്‍ ഭൂരിഭാഗവും സ്വകാര്യആശുപത്രികളെ അഭയം പ്രാപിക്കേണ്ട ഗതികേടിലാണ്.ഈ സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മാനന്തവാടി പഴശ്ശിഭവനില് നടന്ന സമ്മേളനം എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന് ഉദ്ഘാടനംചെയ്തു.സതീശന് നിരവില്‍പുഴ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി.സുകുമാരന്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് ജി നായര്‍,ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വിജയന്‍കൂവണ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പുതിയ ഭാരവാഹികളായി സുരേഷ് പി.ചൊവ്വ (പ്രസിഡന്റ്),സലിജ അനില്‍(വൈസ് പ്രസിഡന്റ്),സരേഷ് എം.കെ(സെക്രട്ടറി),ജോബിഷ്(ജോ:സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: