കൊല്ലം: കേരളത്തിലെ പട്ടികജാതി-വര്‍ഗജനസമൂഹത്തിന്റെ ഭൂരാഹിത്യവും പാര്‍പ്പിടരാഹിത്യവും പരിഹരിക്കാന്‍ രണ്ടാം’ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവന്‍ പറഞ്ഞു. സാമൂഹ്യനീതി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1957 മുതല്‍ കേരളം മാറിമാറി ഭരിച്ച് രണ്ട് മുന്നണി സര്‍ക്കാരുകളും പട്ടിജാതി-പട്ടികവര്‍ഗ ജനവിഭാഗത്തോട് സ്വീകരിച്ചത് ഒരേ സമീപനമാണ്. ഈ ജനതയുടെ സമഗ്രപുരോഗതിയും സ്വാശ്രയപരമായ ഉയര്‍ച്ചയും ലക്ഷ്യമാക്കി ഉത്പാദനക്ഷമമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള വ്യക്തമായ ഒരു വികസനനയം സ്വീകരിച്ച് നടപ്പാക്കിയില്ല. പകരം ക്ഷേമസേവന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയുള്ള കര്‍മ്മ പരിപാടികള്‍ നടപ്പാക്കി കൊണ്ടിരുന്നു. ഇതാണ്-പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങള്‍ സര്‍വ മേഖലകളിലും പിന്തള്ളപ്പെടുകയും ദരിദ്രരായി തുടരുകയും ചെയ്യുന്നത്. ഇതിന് ശാശ്വത പരിഹാരമുണ്ടാകാന്‍ സമഗ്രമായ ഒരു പട്ടികജാതി വികസനനയം രൂപീകരിക്കണം . പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന ലംപ്‌സം ഗ്രാന്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പിന് തുല്യമായി ഏകീകരിച്ച് വിവേചനം അവസാനിപ്പിക്കണമെന്ന് എസ്‌സി-എസ്ടി മഹിളാ ഫെഡറേഷന്‍ ലീഗല്‍ സെല്‍ അഡൈ്വസര്‍ എം.സരസ്വതി പറഞ്ഞു. കേരളാ ചെട്ടിമഹാസഭ നേതാവ് ടി.വൈദ്യനാഥന്‍, തെലുങ്ക് ചെട്ടിസംഘം സംസ്ഥാന പ്രസിഡന്റ് എന്‍.മണികണ്ഠന്‍, ജില്ലാ സെക്രട്ടറി രാജലക്ഷ്മി ശിവജി, താലൂക്ക് പ്രസിഡന്റ് ഗോപിനാഥ് പാമ്പട്ടയില്‍, കെപിഎംഎസ് സംസ്ഥാന സമിതിയംഗം കോട്ടാത്തല സുരേഷ്, കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് ഹരിഹരയ്യര്‍, കല്ലട രഘുനാഥ്, എന്നിവര്‍ സംസാരിച്ചു. വിവിധ സമുദായ നേതാക്കളും ഹിന്ദുഐക്യവേദി, മഹിളാഐക്യവേദി പ്രവര്‍ത്തകരും പങ്കെടുത്തു. രമേശ്ബാബു സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു.
















