വടകര: വടകര സിപി എം-ലീഗ് സംഘര്‍ഷം നടന്ന കോട്ടപ്പള്ളിയില്‍ നിന്നും കഴിഞ്ഞ ദിവസം മതിയായ രേഖകളില്ലാതെ 19 ഇരുചക്രവാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവ വടകര സ്റ്റേഷനിലേക്ക് മാറ്റി. സംഘ ര്‍ഷം നടന്ന പശ്ചാത്തലത്തിലാണ് പോലീസ് റെയ്ഡ് നടത്തി മതിയായ രേഖകളില്ലാത്ത ഇത്രയും ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തത്. ഈ മേഖലയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ പോലീസ് കൂടുതല്‍ ജാഗ്രതയിലാണ്. സംഘര്‍ഷവുമായി ബ ന്ധപ്പെട്ടു 50 ഓളം പേരെ പ്രതികളാക്കി നാല് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. കോട്ടപ്പള്ളിയിലും പരിസരത്തും പോലീസ് സാന്നിധ്യം ശക്തമാണ്.
















