കുറ്റിപ്പുറം: കോളറ ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കരുവന്‍തൊട്ടില്‍ ജമീല(61) ആണ് മരിച്ചത്. ജമീലയുടെ മാതാവ് കഴിഞ്ഞ ദിവസം കോളറബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും കോളറ പടര്‍ന്ന് പിടിക്കുകയാണ്. നിരവധി ആളുകള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ആരോഗ്യവകുപ്പ് നിസംഗത തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും മേഖലയില്‍ കാര്യക്ഷമമായിട്ടില്ല. വൃത്തിഹീനമാണെന്ന് ആരോപിച്ച് ഏതാനും ഹോട്ടലുകള്‍ അടച്ചുപൂട്ടിയെന്നല്ലാതെ മറ്റൊരു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ആളുകള്‍ മരിച്ചുവീഴുമ്പോളും ഇരുട്ടില്‍ തപ്പുന്ന ആരോഗ്യവകുപ്പിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
















