മലപ്പുറം: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ധിപ്പിച്ച ലംസം ഗ്രാന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ കലക്ട്രേറ്റ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി നല്കുന്ന സര്‍ക്കാരുകള്‍ ഹിന്ദുക്കളായതിന്റെ പേരില്‍ മാത്രം പട്ടികജാതിക്കാരെ മാത്രം അവഗണിക്കുകയാണ്. ഇതിനെതിരെ ഹൈന്ദവസമൂഹം ഒറ്റക്കെട്ടായി നേരിടും. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ലംസം ഗ്രാന്റ് 1000 രൂപയാക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ മാറിമാറി വന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ പട്ടികജാതി വികസന മന്ത്രി എ.പി.അനില്‍കുമാര്‍ പത്രസമ്മേളനം വിളിച്ച് ഗ്രാന്റ് വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് വെറും പ്രഖ്യാപനമായി തന്നെ തുടരുകയാണ്. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീനാഥ് പുതുമന അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.എം.കദംബന്‍ മാസ്റ്റര്‍, പട്ടികജാതി-വര്‍ഗ്ഗ വനിതാ അവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുണ്ടിയമ്മ, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം എം.എസ്.നാരായണന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഒ.കെ.ശ്രീനിവാസന്, പി.കെ.ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: