തൃശ്ശൂര്‍ : സംഗീതസംവിധായകന് ജോണ്‍സന്റെ അഞ്ചാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ജോണ്സന് ഫൗണ്ടേഷന് നടത്തുന്ന അഖിലകേരള സംഗീതമത്സരം നടത്തുന്നു.ആഗസ്റ്റ് 21 ന് രാവിലെ 10 മുതല്‍ സാഹിത്യ അക്കാദമിയില്‍ തുടങ്ങുന്ന പ്രഥമിക സെലക്ഷന് റൗണ്ടില്‍ നിന്ന് തെരഞ്ഞെടുന്ന 10 പേര്‍ക്ക് അവസാന റൗണ്ടില്‍ മത്സരിക്കാം. ജോണ്‍സന്റെ ചലച്ചിത്രഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ മത്സരത്തില്‍ 15നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാനാകും.വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള 10,000രൂപ,7500രൂപ,5000രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡും ഫലകവും സെപ്റ്റംബറില്‍ സംഗീതനാടക അക്കാദമിയില്‍ നടക്കുന്ന ജോണ്സണ് സ്മൃതി സംഗീതനിശയില്‍ സമ്മാനിക്കും. താല്പര്യമുള്ളവര് വിശദവിവരങ്ങള്‍ വെള്ള കടലാസ്സിലെഴുതി,അഞ്ചുരൂപയുടെ സ്റ്റാമ്പൊട്ടിച്ച സ്വന്തം മേല്‍ വിലാസമെഴുതിയ കവര്‍ സഹിതം ആഗസ്റ്റ് 17 നു മുമ്പ് ഔസേപ്പച്ചന്,മ്യൂസിക് ഡയറക്ടര്‍ ജോണ്സണ് ഫൗണ്ടേഷന്,തോട്ടാന്‍ പേട്ട,കിഴക്കേകോട്ട,തൃശ്ശൂര്‍ 680005 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഷീവിീെിളീൗിറമശേീിവേൃശൗൈൃ@ഴാമശഹ.രീാ എന്ന വിലാസത്തിലും റെജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495220686 എന്ന നമ്പറില്‍ ബന്ധപ്പെടാം.ഫൗണ്ടേഷന് സെക്രട്ടറിയും സംഗീതസംവിധായകനുമായ ഒസേപ്പച്ചന്,ആറ്റ്ലി ഡിക്കൂഞ്ഞ,റാഫി വടക്കന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: