ഇരിങ്ങാലക്കുട: സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എം പി മുഖ്യമന്ത്രിക്ക് പരാതി നല്കി. പോലീസ് അന്വേഷണത്തിലൂടെ വ്യാജ പ്രചരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
ഇന്നസെന്റ് എം പി മരണമടഞ്ഞതായി പ്രചരിപ്പിച്ചുകൊണ്ടുള്ള തെറ്റായ വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ രണ്ടാം തവണയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് . കഴിഞ്ഞ മെയ് 25 നും സമാനമായ രീതിയില്‍ വ്യാജ പ്രചരണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി എം പി പരസ്യ പ്രസ്താവന നടത്തി.
ഇതിന് ശേഷവും തെറ്റായ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എം പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: