തൃശൂര്‍: സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നിരീക്ഷക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ബാലാവകാശകമ്മിഷന്. സി.ബി.എസ്.ഇ സ്കൂളുകള്ക്കെതിരെയുള്ള പരാതികള്‍ വര്‍ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടി കമ്മിഷന് അംഗങ്ങളായ ഗ്ളോറി ജോര്‍ജ്ജ്, ബാബു നരിക്കുനി എന്നിവരുടെ നിര്‍ദ്ദേശം.
ഫീസിനായി കുട്ടികള്‍ക്ക് ഹാജര്‍ നല്‍കാതിരിക്കുക, അകാരണമായി ആക്ഷേപിക്കുക, മാനസീകമായി തകര്‍ക്കുക തുടങ്ങി വിവിധ പരാതികള്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ക്കെതിരെ കമ്മിഷന്റെ പരിഗണനക്കെത്തി. കാഞ്ഞാണി ഭാരതീയ വിദ്യാഭവനെതിരെ മൂന്ന് പരാതികളും ബുധനാഴ്ചയിലെ സിറ്റിങ്ങില്‍ പരിഗണിച്ചു. സ്കൂളുകള്‍ ഏത് സിലബസ് ആണെങ്കിലും അത് നിഷ്കര്‍ഷിക്കുന്ന മാനദ്ണ്ഡങ്ങള്‍ പാലിക്കണം. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയെ ന്യായീകരിക്കാനാവില്ല.
സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിന് എന്‍.ഒ.സി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നിരിക്കെ, ഇത് തിരിച്ചെടുക്കാനുള്ള അധികാരവും സംസ്ഥാനത്തിനുý്. അതു കൊý് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിന്റെ അനിവാര്യതയാണ് പരാതികളില്‍ നിന്നും വ്യക്തമാകുന്നതെന്നും കമ്മിഷനംഗങ്ങള്‍ പറഞ്ഞു. പനിക്ക ബാധിച്ചെത്തിയയാള്ക്ക്, പ്രമേഹത്തിനുള്ള മരുന്ന് നല്‍കിയെന്ന ചെറുതുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയുള്ള പരാതിയില്‍ ഡി.എം.ഒയുടെ വിശദീകരണം കമ്മിഷന് ഫയലില്‍ സ്വീകരിച്ചു. നേരത്തെ ഇവിടെ ഫാര്‍മസിസ്റ്റ് ഉണ്ടായിരുന്നില്ലെന്നും, ഇപ്പോള്‍ നിയമനം നടത്തിയെന്നും ഡി.എം.ഒ കമ്മിഷനെ നേരിട്ടെത്തി അറിയിച്ചു.
മാറി നല്‍കിയതിനെ തുടര്‍ന്ന് അസുഖബാധിതമായെന്ന പരാതിയില്‍ കൊടുങ്ങല്ലൂരിലെ ഗൗരിശങ്കര്‍ ആശുപത്രിക്കെതിരെയുള്ള പരാതിയില്‍, ചികില്‍സ ലഭ്യമാക്കാമെന്ന ആശുപത്രി അധികൃതരുടെ വിശദീകരണത്തില്‍ തുടര്‍നടപടികള്‍ പരിശോധിക്കുന്നതിന് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ പൊലീസ് അതിക്രമം, പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്നുമടക്കം 16 പരാതികള്‍ പരിഗണിച്ചതില്‍ ആറെണ്ണം തീര്‍പ്പാക്കി. പുതിയ 10 പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: