മാനന്തവാടി : മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐക്കാര്‍ നടത്തിയ അക്രമത്തില്‍ നാല് പേര്‍ക്ക് പരിക്ക്. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥികളായ പ്രവീണ്‍, അരുണ്‍, രൂപേഷ്, സ്വരൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് കോളേജ് പരിസരത്ത് സ്ഥാപിച്ച എബിവിപിയുടെ കൊടിയും പോസ്റ്ററുകളും കഴിഞ്ഞദിവസം എസ്എഫ്ഐ ക്കാര് അഗ്നിക്കിരയാക്കിയിരുന്നു. ഇതേതുടര്‍ന്ന് വിഷയം ചര്‍ച്ചചെയ്യാന്‍ കോളേജ് പ്രിന്‍സിപ്പല്‍ സര്‍വ്വകക്ഷിയോഗം വിളിച്ചെങ്കിലും സിപിഎമ്മിന്റെ പ്രതിനിധികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇത് എസ്എഫ്ഐക്ക് അക്രമം നടത്താനുളള ഒത്താശയുടെ ഭാഗമാണെന്ന് എബിവിപി ആരോപിച്ചു. അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ എബിവിപി പ്രവര്‍ത്തകരെ ആശുപത്രിക്കുളളില്‍ കയറിയും ക്രൂരമായി മര്‍ദ്ദിച്ചു. എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗം ബെല്വിന്ബെന്നി, സിറാജ്, രഞ്ജിത്ത്, നിര്‍മ്മല്‍, അനില്‍ തുടങ്ങിയ ഇരുപത്തഞ്ചോളം എസ്എഫ്ഐക്കാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റ പ്രവര്‍ത്തകര്‍ ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: