കല്‍പ്പറ്റ : യുവജനങ്ങള്‍ സാങ്കേതിക വൈദഗ്ദ്ധ്യം സ്വായത്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. കുടുംബശ്രീയുയും അസാപും സംയുക്തമായി സംഘടിപ്പിച്ച ലോക യുവജന വൈദഗ്ദ്ധ്യ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക് പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നേടുന്നതിലൂടെ കൂടുതല്‍ അവസരങ്ങളാണ് യുവജനങ്ങള്‍ക്ക് ലഭ്യമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുനസ്കോയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ജൂലൈ 15 അന്താരാഷ്ട്ര യൂവജന വൈദഗ്ദ്ധ്യ ദിനമായി ആചരിക്കുന്നത്. വൈദഗ്ദ്ധ്യ പരിശീലനത്തിലൂടെ യുവാക്കളുടെ ജോലി സാധ്യത മെച്ചപ്പെടുത്തുക എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ദിനാചരണ മുദ്രാവാക്യം. 2030 ഓടെ പരമാവധി യുവജനങ്ങളെ വൈദഗ്ദ്ധ്യ പരിശീലനം നേടിയവരാക്കി മാറ്റുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
കുടുംബശ്രീയുടെ വൈദഗ്ദ്ധ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു ജി.കെ.വൈയുടെയും അസാപ്പിന്റെയും നേതൃത്വത്തിലാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ പരിശീലന സ്ഥാപനമായ എവോണ്‍ ഫെസിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച വാക്കത്തോണ്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്മുഖന് ഫഌഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി സിവില്സ്റ്റേഷന് പരിസരത്ത് സമൂഹ കാന്‍വാസും സജ്ജീകരിച്ചിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനദാനം നടത്തി.
ആസൂത്രണ ഭവന് ഹാളില്‍ നടന്ന ദിനാചരണ പരിപാടിയില്‍ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്. കെ.പി സ്വാഗതം പറഞ്ഞു. അസാപ് പ്രോഗ്രാം മാനേജര്‍ ദിനേശ് ക്ലാസ്സെടുത്തു. ജില്ലാ കണ്‍സള്‍ട്ടന്റ് കിരണ്‍. സി.എസ്. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ സിഗാള് തോമസ്, വൈശാഖ്. എം.ചാക്കോ, ബിജോയ്. കെ.ജെ, ശ്രീജിത.എന്‍.എസ്, എവോണ്‍ സെന്റര്‍ മാനേജര്‍ നൗഫല്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഹാരിസ്.കെ.എ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: