പുല്‍പ്പള്ളി : പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കഞ്ചാവ് വില്‍പ്പനക്കാരും എസ്എഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചു.
എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും മുന്‍ കോളേജ് വിദ്യാര്‍ത്ഥിയുമായ ഷാഫി എന്നയാള്‍ കഞ്ചാവ് കച്ചവടക്കാരോടൊപ്പം മാരക ആയുധങ്ങളുമായി എത്തിയാണ് വിദ്യാര്‍ത്ഥികളെ മ ര്‍ദ്ദിച്ചത്. കഞ്ചാവ് മാഫിയ യുടെ മര്‍ദ്ദനത്തില്‍ മാരക മായി പരിക്കേറ്റ എബി വപി പ്രവര്‍ത്തകനായ ഉദയന്‍, അശ്വിന്, അബിന്‍, പ്രശാന്ത് എന്നിവര്‍ ചികിത്സയിലാണ്.
കഞ്ചാവ് ലോബികളുടെ പിണിയാളുകളായി പുല്‍പ്പള്ളിയിലെ എസ്എഫ്ഐ -ഡിവൈ എഫ്ഐക്കാര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി പരാതികള്‍ ഉണ്ട്. കഞ്ചാവ് ലഹരിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നതും പതിവായി മാറിയിരിക്കുന്നു.
അനഘ വധകേസിലെ പ്രതി അബ്ദുവിന് ശേഷം ഉറങ്ങികിടന്ന മയക്കുമരുന്ന് മാഫിയകള്‍ പുല്‍പ്പള്ളി ടൗണില്‍ സജിവമാണ്. കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ റാഗിങ്ങിനെതിരെ പരാതിപ്പെട്ടാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കലും പതിവായിരിക്കുകയാണ്. ഇതിനെതിരെ വിദ്യാര്‍ത്ഥി സമൂഹം ഉണരണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: