കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സംഘിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ആഗസ്ത് 6 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളായി കെ. ഗംഗാധരന്‍, പി. ശശിധരന്‍, പി. കൃഷ്ണവര്‍മ്മരാജ, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, ഇ. ദിവാകരന്‍, ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവരെയും എന്‍. സദാനന്ദന്‍ (ചെയര്‍മാന്‍) കെ. ജഗത്ത് (കണ്‍വീനര്‍), കൃഷ്ണദാസ് (ഖജാന്‍ജി) എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായും തെരഞ്ഞെടുത്തു. യോഗത്തില്‍ വേണുനാഥ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര കാര്‍മ്മിക് സംഘ് സംസ്ഥാന സെക്രട്ടറി സുധാകരന്‍, കൃഷ്ണവര്‍മ്മരാജ, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, പാട്ടം കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. കെ. ജഗത്ത് സ്വാഗതവും കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
















