കോഴിക്കോട്: ഡോറ(ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്) കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ പ്രതിസന്ധിയില്‍. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ 60ഓളം വിദ്യാര്‍ഥികളാണ് കോഴ്സ്സിന്റെ രജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കോഴിക്കോട് ഡെന്റല്‍ മെഡിക്കല്‍ കോളേജിനു കീഴില്‍ 2011ലാണ് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ കേരളത്തില്‍ പുതുതായി ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്റ് (ഡിഒആര്‍എ) എന്ന പേരില്‍ ദ്വിവല്‍സര ഡെന്റല്‍ കോഴ്‌സ് ആരംഭിച്ചത്. കോഴിക്കോട്, തിരുവനന്തപുരം ഡെന്റല്‍കോളജുകളിലായി പത്തുവീതം സീറ്റുകളാണ് അനുവദിച്ചത്. നിലവില്‍ മൂന്നുബാച്ചുകളിലായി 60ഓളം വിദ്യാര്‍ഥികളാണ് കോഴ്‌സ് കഴിഞ്ഞിറങ്ങിയിട്ടുള്ളത്. ഒന്ന്, രണ്ട് വര്‍ഷ വിദ്യാര്‍ഥികളായി നാല്‍പ്പതോളം പേരാണ് കോഴ്‌സ് ഇപ്പോള്‍ ചെയ്യുന്നത്.
കേരള ഡെന്റല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും ഒരു വര്‍ഷത്തിലധികമായി രജിസ്‌ട്രേഷന്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നു. ഡെന്റല്‍ കോളജുകളില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലികമായി ജീവനക്കാരെ എടുമ്പോഴും ഡോറക്കാരെ തഴയുകയാണ്. ഒഴിവു വരുന്ന ചെയര്‍ സൈഡ് അസിസ്റ്റന്റ് തസ്തികയില്‍ ഡോറക്കാരെ നിയമിക്കുന്നതിന് പകരം ഹൈജീനിസ്റ്റുകളെയും മെക്കാനിക്കുകളെയും പരിഗണിക്കുന്നു. ആര്‍മിയില്‍ ഡോറകോഴ്‌സ് കഴിഞ്ഞവര്‍ക്ക് കേരളത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കുമ്പോഴാണ് സംസ്ഥാനത്ത് പഠിച്ച വിദ്യാര്‍ഥികളെ അവഗണിക്കുന്നതെന്നും പരാതിയുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഡോറ പോസ്റ്റ് കൊണ്ടുവരാനും ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ തടസ്സം നീക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും, എം.കെ രാഘവന്‍ എം.പിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.ഡോറ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചത് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാര്‍ഥകളുടെ തീരുമാനം. പി.വി മുഹമ്മദ് ഷമീര്‍, ടി.പി അബീഷ്, പി.കെ അനുശ്രീ, കെ.അമൃത, കെ.എം ശില്‍പ്പ, എന്‍ ഐ.ഫനീഹ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















