കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ 62 ാം പിറന്നാള്‍ ദിനമായ ജൂലൈ 23 ന് ജില്ലയിലെങ്ങും വിപുലമായ പരിപാടികളോടെ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ആയിരം കേന്ദ്രങ്ങളില്‍ പതാകദിനം ആചരിക്കും, പഞ്ചായത്ത് മുനിസിപ്പല്‍ തല സമ്മേളനങ്ങള്‍ നടക്കും. യൂണിറ്റ് തലത്തില്‍ 50,000 വൃക്ഷതൈ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ മാര്‍ക്സിസ്റ്റ് നരാധമന്മാരാല് കൊല ചെയ്യപ്പെടുകയും പീഡിതരാക്കപ്പെടുകയും ചെയ്തവരയെും കുടുംബത്തെയും സഹായിക്കാന്‍ 23ന് നിധിശേഖരണം നടത്തും. കാസര്‍കോട് ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.മുരളീധരന് അധ്യക്ഷത വഹിച്ചു. ടി.കൃഷ്ണന്, പി.ഗോപാലന് നായര്‍, പി.പ്രിയ, വി.ബി.സത്യനാഥന്, എ.കേശവ സംസാരിച്ചു. കെ.എ.ശ്രീനിവാസന് സ്വാഗതവും കെ.വി.ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: