കാസര്‍കോട്: കാസര്‍കോട് കലാപം അന്വേഷിക്കാന്‍ അന്ന് മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദന് നിയമിച്ച നിസ്സാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ പിരിച്ച വിട്ട ഉത്തരവ് പിന്‍വലിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന എന്‍.ബാബുരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാറാണ് കമ്മീഷനെ പിരിച്ച് വിട്ടു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കാരണം കലാപത്തിന് നേതൃത്വം നല്കിയ ലീഗ് ഉന്നതര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വന്നപ്പോഴാണ് ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമ്മീഷനെ തന്നെ പിരിച്ച് വിട്ടത്. ജൂഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിന് മുമ്പ് പിരിച്ച വിടുകയെന്നത് ഇന്ത്യയില്‍ തന്നെ ആദ്യ സംഭവമായിരിക്കും. കമ്മീഷനെ പിരിച്ച് വിട്ടു കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ പിണറായി വിജയന് തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: