പേരാമ്പ്ര : പേരാമ്പ്രയിലെ സ്വര്‍ണ്ണ വ്യാപാരിയായ ചിരുത കുന്നുമ്മല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപാരി വ്യവസായി പേരാമ്പ്ര യൂണിറ്റ് കമ്മറ്റി പ്രതിഷേധിച്ചു. സംഭവം നടന്നിട്ട് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും എത്രയും പെട്ടന്ന് പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബാദുഷ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ബി.എം. മുഹമ്മദ്, പി.കെ. രാജീവന്‍, ഭാസ്‌കരന്‍ അലങ്കാര്‍, സി.എം. അഹമ്മദ് കോയ, എന്‍. കെ. മുസ്തഫ, ടി.കെ. പ്രകാശന്‍, മുസ്സഫിലിപ്‌സ്, സുരേഷ് ബാബു കൈലാസ്, വി.മുസ്സ, ഇ കുഞ്ഞമ്മത്, എമ്പസി കുഞ്ഞിക്കണ്ണന്‍, വി.പി. ജയകൃഷ്ണന്‍, വിജയന്‍ ചൊമ്പോട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















