കരുവാരക്കുണ്ട്: വികസന കുതിപ്പിനൊരുങ്ങി കരുവാരക്കുണ്ട്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുളള രണ്ടാമത്തെ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണം തുടങ്ങി. രണ്ട് സ്വകാര്യ വ്യക്തികള്‍ ദാനമായി നല്കിയ ഏഴുപത് സെന്റ് സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നത്. ലോക ബാങ്കിന്റെ സഹായതോടെ 35 ലക്ഷം രൂപ ചിലവിലാണ് അദ്യഘട്ട പ്രവര്‍ത്തി പുരോഗമിക്കുന്നത്. യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രം, ശൗചാലയം, തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. 16 ലക്ഷം രൂപ ചിലവില്‍ ബസ് സ്റ്റാന്റിലേക്കുളള റോഡിന്റ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ കിഴക്കേതലയിലുളള ബസ്റ്റാന്റിനെ നിലനിര്‍ത്തി കൊണ്ടാണ് രണ്ടാമത്തെ ബസ് സ്റ്റാന്‍ഡ് വരുന്നത്. ഗതാഗത കുരുക്കുമൂലം പ്രയാസപ്പെടുന്ന കിഴക്കേതല ഭാഗത്ത് നിര്‍മിക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡ് നിലവില്‍ വരുന്നതോടെ മേഖലയിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: