അടൂര്‍: അടൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തില്‍ അബ്കാരി റെയ്ഡില്‍ എട്ടു ലിറ്റര്‍ ചാരായവും 10 ലിറ്റര്‍ വിദേശമദ്യവും ബൈക്കും 262 പാക്കറ്റ് ബീഡിയും 40 പാക്കറ്റ് സിഗററ്റും പിടിച്ചെടുത്തു. പള്ളിക്കല്ചാലതുണ്ടില് കൈതോടിന്റെ അരികില്‍ ഇരുന്ന് ചാരായം വാറ്റുകയായിരുന്ന പള്ളിക്കല്‍ വില്ലേജില്‍ ചാലുതുണ്ടില്‍ തറയില്‍ പടീറ്റേതില്‍ കേശവന്റെ മകന് ഗോപാലകൃഷ്ണനെ ഒന്നാം പ്രതിയായും ഹരിപ്പാട് ആറാട്ടുപുഴ തറയില്‍കടവ് ദേശത്ത് പറത്രയില് വീട്ടില്‍ പൊടിയനെ രണ്ടാം പ്രതിയായും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 135 ലിറ്റര്‍ കോടയും എട്ടു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. രാത്രിയില്‍ ചാലുതുണ്ടില്‍ കൈതോടിന്റെ കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് ടെന്റ് കെട്ടിയാണ് ഇവര്‍ ചാരായം വാറ്റിയിരുന്നത്. പ്രതികളെ റിമാന്റ് ചെയ്തു. 5.7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ആക്ടീവ സ്കൂട്ടറില്‍ വില്പന നടത്തിയ കേസില്‍ ഏഴംകുളം കിളിക്കോട് മുകളുവിള പുത്തന്‍വീട്ടില്‍ സോമനെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് ആദിക്കാട്ടുകുളങ്ങര തൈക്കാപറമ്പില് വീട്ടില്‍ ഇബ്രാഹിംകുട്ടിയെയും മേലൂട് സന്തോഷ് ഭവനത്തില്‍ സന്തോഷിനെയും മേലൂട് കീപ്പള്ളില്‍ രാഘവനെയും അറസ്റ്റ് ചെയ്തു. എക്സൈസ് കമീഷനറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഓപറേഷന് ഭായ് യുടെ തുടര്‍ച്ചയായി അടൂര്‍ ടൗണ്‍, പറക്കോട് ചന്ത, പന്തളം, പറന്തല്‍, ഏനാത്ത്, അങ്ങാടിക്കല്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ പരിസരത്തെ കടകളില്‍ മിന്നല്‍ പരിശോധന നടത്തിയാണ് സിഗരറ്റും ബീഡിയും പിടിച്ചെടുത്തത്. 2400 രൂപ ഇവരില്‍ നിന്ന് പിഴ ചുമത്തി. അടൂര്‍ ടൗണില്‍ പാന്‍മസാല ചേര്‍ത്തുള്ള പുകയില ഉത്പന്നവും മൂന്നു കി.ഗ്രാം ചുക്കയും പിടിച്ചെടുത്തു. എക്സൈസ് സി.ഐ സുനില്‍കുമാരപിള്ള, ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത്, പ്രിവന്റീവ് ഓഫിസര്‍മാരായ ഇ.ജി സുശീല്‍കുമാര്‍, എസ്. രാധാകൃഷ്ണന്, സി.ഔമാരായ ആര്. ശ്രീരാജ്, കെ. രഘുകുമാര്‍, കെ.പി ശ്രീകുമാര്‍, വേണുക്കുട്ടന്‍, ജോഷ്വ, ഡ്രൈവര്‍ സുനില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: