കുന്നംകുളം: പഴഞ്ഞി സ്കൂളിലെ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ കുന്നംകുളം എസ്ഐ ടിപി ഫര്‍ഷാദിന്റെ നേതൃത്തത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു.പഴഞ്ഞി സ്കൂളിന് പിറകില്‍ താമസിക്കുന്ന കിഴക്കൂട്ട്് വീട്ടില്‍ ഹരീഷ്് കുമാര്‍ 35 നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പതമായ സംഭവം കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവീകത അനുഭവപ്പെട്ട മാതാപിതാക്കള്‍ കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.കുട്ടിയുടെ അച്ഛന് നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: