വിന്നി ജോയ്
തൃശൂര്‍: ശോഷിച്ച സദസ്സിനു മുന്നിലാണെങ്കിലും ആരോഗ്യ സര്‍വ്വകലാശാല കലോത്സത്തിലെ പ്രച്ഛന്നവേഷ മത്സരത്തില്‍ ആനുകാലിക വിഷയങ്ങള്‍ നിറഞ്ഞു നിന്നു.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമവും മാലിന്ന്യ പ്രശ്നവും വേദിയില്‍ അവതരിപ്പിച്ചു. പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ ദുരന്താവസ്ഥ അതരിപ്പിച്ച വിന്നി ജോയിക്കാണ് പ്രച്ഛന്നവേഷ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്.തൃശൂര്‍ ഗവ.നേഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് വിന്നി.
ദുരന്തം നടന്ന സ്ഥലത്ത് തന്റെ കുഞ്ഞിനായി തിരച്ചില്‍ നടത്തുകയും പിന്നീട് ശരീര ഭാഗള് പലയിടത്തു നിന്നായി കണ്ടെടുക്കുകയും ചെയ്യുന്ന ഒരമ്മയുടെ ഭാവങ്ങളാണ് വിന്നി അവതരിപ്പിച്ചത്.ജിഷയുടെ കൊലപാതം പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്ത്രീകള്‍ പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളും സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളായ മാലിന്ന്യവും തെരുവു നായ് ശല്ല്യവും വേദിയിലെത്തി.ആത്മീലതയുടെ പ്രതീകമായി അമൃതാനന്ദമയീയും കാരുണ്യത്തിന്റെ പ്രതീകമായി മദര്‍ തെരേസയും പ്രച്ഛന്നവേഷ വേദിയെ ശ്രദ്ധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: