പുതുക്കാട്: ചെങ്ങല്ലൂര്‍ ശാന്തിനഗറില്‍ റേഷന്‍കടയില്‍ അരി മറിച്ചുവില്‍പ്പന നടത്തിയ ലൈസന്‍സിയുടെ മകനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.എആര്‍ഡി 355 നമ്പര്‍ കടയിലെ ലൈസന്‍സിയുടെ മകന് റാഫേലിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടിയ വിലക്ക് റേഷന്‍ അരി മറിച്ചു വില്പന നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. അരി മറിച്ച് വില്പന നടത്തിയതിനെ തുടര്‍ന്ന് സിവില്‍ സപ്ലെ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച കടയില്‍ പരിശോധന നടത്തി.അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: