ആരോഗ്യസര്‍വ്വകലാശാല മധ്യമേഖല കലോത്സവം ഋതി 16ന്റെ സ്റ്റേജ് ഇന മത്സരങ്ങളുടെ ഉദ്ഘാടനം ഡപ്യുട്ടി മേയര്‍ വര്ഗീ്സ് കണ്ടംകുളത്തി നിര്‍വ്വഹിക്കുന്നു
തൃശൂര്‍ : ആരോഗ്യസര്‍വ്വകലാശാല മധ്യമേഖല കലോത്സവം ഋതി 16ന്റെ സ്റ്റേജ് ഇന മത്സരങ്ങള്‍ക്ക് തുടക്കമായി.ടൗണ്‍ഹാളില്‍ ഡപ്യുട്ടി മേയര്‍ വര്ഗീ്സ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാല പ്രൊ വിസി ഡോക്ടര്‍ നളിനാക്ഷന് അദ്ധ്യക്ഷനായി . ചലച്ചിത്രതാരം വി കെ ശ്രീരാമന് മുഖ്യ പ്രഭാഷണം നടത്തി റോസല്‍ രാജ്,ഡോ.കെ ജി വിശ്വനാഥന്,ഡോ.ഡി ഷീല,അബിത് അക്ബര്‍,ഡോ ദീപു കെ ദിനേശ് നാരായണന്,അമല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ഹാള്‍,റീജിണല്‍ തിയ്യേറ്റര്‍,മുണ്ടശ്ശേരി ഹാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.മാര്‍ഗ്ഗംകളി,വട്ടപാട്ട്,തിരുവാതിരക്കളി,ദേശഭക്തിഗാനം,സംഘഗാം,ഫാന്‍സി ഡ്രസ്സ്,മോണോആക്ട്,മിമിക്രി,കഥാപ്രസംഗം,ലളിതഗാനം,ശാസ്ത്രിയസംഗീതം,കവിത പാരായണം(മലയാളം,ഇംഗ്ലീഷ്,ഹിന്ദി),നിമിഷ പ്രസംഗം എന്നീ ഇനങ്ങളില്‍ ഇന്നലെ മത്സരം നടന്നു. കലോത്സ വേദികളിലെ ആകര്‍ഷണ ഇനങ്ങളായ മോഹിനിയാട്ടം,കുചിപുടി,ഭരതനാട്യം,ഒപ്പന,നാടകം,മാപ്പിളപ്പാട്ട്,നാടോടിനൃത്തം തുടങ്ങി ഇരുപതോളം ഇനങ്ങളില്‍ മത്സരം ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: