കിവി പൂരി ചാട്ട്
കുമിളയില്ലാത്ത പൂരി-24 എണ്ണം
കിവിപ്പഴം അരിഞ്ഞത്-ഒരു കപ്പ്
മധുരക്കിഴങ്ങ് വേവിച്ച ശേഷം തൊലികളഞ്ഞ് ചെറുതായരിഞ്ഞത്- ഒന്ന്
തക്കാളി ചെറുതായരിഞ്ഞത്- ഒന്ന്
തൈര്- രണ്ടുകപ്പ്
ഈന്തപ്പഴ ചട്ണി- 8 ടേ. സ്പൂണ്‍
മല്ലിയില ചട്ണി- ആറ് ടേ.സ്പൂണ്‍
ഉപ്പ്- പാകത്തിന്
ചാട്ട് മസാല-ഒരു ടീ.സ്പൂണ്‍
ജീരകപ്പൊടി, മുളകുപൊടി-ഒരു ടീ.സ്പൂണ്‍ വീതം
അലങ്കരിയ്ക്കാന്‍: മല്ലിയില പൊടിയായരിഞ്ഞത്-രണ്ട് ടേ.സ്പൂണ്‍
കിവി ചെറുതായരിഞ്ഞത്- ഒരു ടേ.സ്പൂണ്‍
പച്ചമാങ്ങാ ചെറുതായരിഞ്ഞത്- ഒരു ടേ.സ്പൂണ്‍
സേവ് ചെറുതായരിഞ്ഞത്- നാല് ടേ. സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പ്ലേറ്റില്‍ കുമിളയില്ലാത്ത പൂരി നിരത്തുക. ഓരോന്നിന്റേയും മീതെയായി തക്കാളി, കിവി, മധുരക്കിഴങ്ങ് എന്നിവ ഓരോ കഷ്ണങ്ങള്‍ വീത്ം വയ്ക്കുക. ഓരോ സ്പൂണ്‍ തൈര് വിളമ്പുക. രണ്ട് തരം ചട്ണികളില്‍ നിന്നും ഓരോ സ്പൂണ്‍ വീതം വിളമ്പുക. മീതെ ഉപ്പ്, ചാട്ട് മസാല, ജീരകപ്പൊടി, മുളകുപൊടി, എന്നിവയില്‍ കുറേശ്ശെ എടുത്ത് വിതറുക. മല്ലിയിലയും മാങ്ങയും കിവിപ്പഴവും അരിഞ്ഞതിട്ട് അലങ്കരിക്കുക. ഏറ്റവും മീതെയായി സേവും വിതറി വിളമ്പുക.
കിവി ഡേറ്റ്സ് ചട്ണി
ഈന്തപ്പഴം-15-20 എണ്ണം
പച്ച കിവി പള്‍പ്പ്-ഒരു കപ്പ്
ജീരകം, ബ്ലാക്സോള്ട്ട്- അര ടീസ്പൂണ്‍ വീതം
ചുക്കുപൊടി, പെരുഞ്ചീരകം- കാല് ടീസ്പൂണ്‍ വീതം
വെള്ളം- ഒരു കപ്പ്
ഉപ്പ്- പാകത്തിന്
മുളകുപൊടി- ഒരു ടീസ്പൂണ്‍
ഒരു പാനില്‍ ജീരകവും പെരിഞ്ചീരകവുമിട്ട് വറുക്കുക. എണ്ണ ചേര്‍ക്കരുത്. ഇത് ആറിയശേഷം പൊടിക്കുക. ഈന്തപ്പഴം, കിവി പള്‍പ്പ്, ജീരകപ്പൊടി, ബ്ലാക്ക് സോള്‍ട്ട്, ഉപ്പ്, മുളകുപൊടി, വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. 6-8 മിനിട്ട് തിളപ്പിക്കുക. ആറിയശേഷം വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: