കാസര്‍കോട്: ബിജെപിയുടെ പുതിയ ജില്ലാ വൈസ് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിയോജക മണ്ഡലം പ്രസിഡണ്ടുമാര്‍, ഭാരതീയ മോര്‍ച്ചാ ജില്ലാ പ്രസിഡണ്ടുമാര്‍, എന്നിവരെ പ്രഖ്യാപിച്ചു. നഞ്ചില്‍ കുഞ്ഞിരാമന്, സത്യശങ്കര ഭട്ട്, എം.പി രാമപ്പ, എം ജനനി, അഡ്വ.സദാനന്ദ റൈ, സവിത ടീച്ചര്‍, (വൈസ് പ്രസിഡണ്ടുമാര്‍), കെ.കുഞ്ഞിരാമന് പുല്ലൂര്‍, വി.കുഞ്ഞിക്കണ്ണന് ബളാല്‍, കെ.ശോഭന, എം.ബലരാജ്, രത്നാവതി, ചഞ്ചലാക്ഷി കടപ്പുറം (സെക്രട്ടറിമാര്‍), ജിചന്ദ്രന്(ട്രഷറര്‍), എസ്സി എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ.കയ്യാര്‍, മഹിള മോര്‍ച്ച പ്രസിഡന്റ് ഉഷാ കുമാരി, ഒബിസി മോര്‍ച്ച പ്രസിഡണ്ട് എന്‍.സതീഷ്, യുവമോര്‍ച്ച പ്രസിഡണ്ട് പി.ആര്.സുനില്‍, കര്‍ഷക മോര്‍ച്ച പ്രസിഡണ്ട് ഇ.കൃഷ്ണന് എന്നിവരെയും തെരഞ്ഞെടുത്തു.
മണ്ഡലം പ്രസിഡണ്ടുമാരായി കെ.സതീഷ് ചന്ദ്ര ഭണ്ഡാരി(മഞ്ചേശ്വരം),എം.സുധാമ(കാസര്‍കോട്), കെ.പി.പുരുഷോത്തമന്(ഉദുമ), എന്‍.മധു(കാഞ്ഞങ്ങാട്), എം.ഭാസ്കരന്(തൃക്കരിപ്പൂര്‍) എന്നിവരെയും തെരഞ്ഞെടുത്തതായി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു. എ.വേലായുധന്, പി.രമേശ്(ജനറല്‍ സെക്രട്ടറിമാര്‍) എന്നിവരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: