കാഞ്ഞങ്ങാട്: മതത്തോടുള്ള അവബോധം നമ്മളില്‍ ഉണ്ടാകണമെന്നും കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ലാ അധ്യക്ഷന്‍ ടി.വി.ഭാസ്കരന് പറഞ്ഞു. അത് ഇന്ന് നമ്മളില്‍ വളരെയധികം കുറഞ്ഞിരിക്കുകയാണ്. മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണം കണ്ടിട്ടില്ലായെന്നും കേട്ടിട്ടില്ലായെന്നും പറയുന്ന സ്ഥിതി വിശേഷം ഇന്നും നമ്മുടെ ഇടയിലുണ്ട്. അതുകൊണ്ടാണ് കര്‍ക്കിടക മാസം രാമായണ മാസമായി ആചരിക്കാന്‍ സമിതി മുന്നോട്ടു വന്നത്. ഇന്ന് അതിന് വലിയ പ്രചാരം ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. തറവാടുകള്‍ ഏറ്റെടുക്കുന്നു. അങ്ങനെ സകലദിക്കിലും രാമായണ മാസാചരണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ക്ഷേത്ര ഭരണ സമിതി അധ്യക്ഷന്‍ ഐ.കെ.രാംദാസ് വാഴുന്നവര്‍ അധ്യക്ഷത വഹിച്ചു. കെ.പി.കൃഷ്ണന്, രാജന് എന്നിവര്‍ സംസാരിച്ചു. മാതൃസമിതി രക്ഷാധികാരി യശോദാമ്മ ക്ഷേത്രത്തില്‍ രാമായണ പാരായണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: