കരുവാരകുണ്ട്: കൈതച്ചക്ക കൃഷിയില്‍ അമിതമായി കീടനാശിനി തെളിക്കുന്നത് മൂലം ശിശുമരണനിരക്കും പകര്‍ച്ചവ്യാധികളും വര്‍ധിച്ചതില്‍ പ്രതിധിച്ച് കേരള എസ്റ്റേറ്റിലേക്ക് മാര്‍ച്ച് നടപും. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ 22നാണ് പരിപാടി. കേരള എസ്റ്റേറ്റ് വില്ലേജില്‍ പാന്ത്ര മഞ്ഞള്‍പ്പാറ ഭാഗങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ ശിശുമരണനിരക്കും പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിച്ചതായി സ്ഥികരിച്ച സാഹചര്യത്തിലാണ് മാര്‍ച്ച് നടത്തുന്നത്. വന്‍തോതില്‍ കീടനാശിനിയുപയോഗിച്ച് റബ്ബര്‍തോട്ടങ്ങളില്‍ കൈതകൃഷി ചെയ്യുന്നതിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. കൈതകൃഷിക്കെതിരെയുള്ള സമരത്തിനായി 21 അംഗകമ്മറ്റി രൂപം നല്കി. സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ട തോട്ടം ഭൂമിയില്‍ റബ്ബര്‍മരങ്ങള്‍ മുറിക്കുന്ന ഭാഗങ്ങളില്‍ തോട്ടം നടത്തിപ്പിക്കാര്‍ കൈതച്ചക്കകൃഷിക്ക് ഭൂമിപാട്ടത്തിനു നല്‍കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് വന്‍തോതില്‍ രാസകീടനാശിനി തളിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യഘട്ട കൈതകൃഷി നടത്തിയ കാലത്ത് മേഖലകളില്‍ ശിശുമരണനിരക്കും പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെയാണ് രണ്ടാംഘട്ട കൈതകൃഷിക്കെതിരെ നാട്ടുകാര്‍ സമരവുമായി രംഗത്തുള്ളത്. ജനങ്ങളുടെ ആശങ്കയകറ്റാതെ കൈതകൃഷി ചെയ്യാന്‍ അനുവദിക്കില്ലെന്നും നിലപാടിലാണ്. ജനകീയസമിതി രൂപീകരണ യോഗത്തില്‍ പി.ഉണ്ണിമാന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ജോജി കെ അലക്സ് പഞ്ചായത്ത് അംഗങ്ങളായ മഠത്തില്‍ ലത്തീഫ്, മുരളി പാന്ത്ര, നജീബ്, ഗോപാലകൃഷ്ണന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: