തൃശൂര്‍: പീച്ചി സര്‍വീസ് സഹകരണ ബാങ്ക് അഴിമതിക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു. ബാങ്ക് സെക്രട്ടറി, അസി. സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍, സഹകരണ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുറ്റക്കരാണ്.
സെക്രട്ടറി എം.ജെ.ഐസക്, അസി.സെക്രട്ടറി സുധ, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡണ്ട് എം.കെ.ശിവരാമന്, ഇപ്പോഴത്തെ പ്രസിഡണ്ട് ഐസക് എടപ്പാറ എന്നിവരും 2006 മുതല്‍ നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മുന്‍ അസി.രജിസ്ട്രാര്‍ (ജനറല്‍) സി.വി.ശശിധരന്, ഓഡിറ്റ് വിഭാഗം മുന്‍ അസി.ഡയറക്ടര്‍ സി.എം.പ്രേമ, മുന്‍ ജോ.രജിസ്ട്രാര്‍ ഇന്‍ചാര്‍ജ്ജ് സുഭാഷ് ചന്ദ്ര ചാറ്റര്‍ജി , മുന്‍ ജോ.രജിസ്ട്രാര്‍ ലിസി സെബാസ്റ്റ്യന്‍ എന്നിവരുമുള്‍പ്പെടെ 22 പേരെ പ്രതി ചേര്‍ത്തുള്ളതാണ് എഫ്.ഐ.ആര്.
2007മുതല്‍ 2012വരെ ബാങ്കില്‍ നടന്നിട്ടുള്ള ഇടപാടുകളില്‍ വന്‍ അഴിമതിയാണെന്ന് കാണിച്ച് പീച്ചി സ്വദേശി വി. സി. വര്‍ഗീസ് തൃശൂര്‍ വിജിലന്‍സ്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍, തൃശൂര്‍ വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്വരിത പരിശോധന നടത്തിയിരുന്നു.
ത്വരിത പരിശോധനയില്‍ പരാതിയിലെ ആരോപണങ്ങള്‍ കഴമ്പുള്ളതായും ക്രമക്കേട് നടന്നിട്ടുള്ളതായും കണ്ടെത്തി.ബാങ്ക് സെക്രട്ടറി, അസി. സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍, സഹകരണ വകുപ്പിലെ തൃശൂര്‍ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസിഡന്റ്സ് അഡ്വാന്‍സ് ഇനത്തില്‍ 76.28 ലക്ഷം രൂപയും ഇന്സ്പെക്ഷന് ഫീസിനത്തില്‍ 30.76 ലക്ഷം രൂപയും ടി എ ഇനത്തില്‍ 1.95 ലക്ഷം രൂപയും തിരിമറിനടത്തിയെന്നും, സെക്രട്ടറിയും കുടുംബാംഗങ്ങളും 2006മുതല്‍ 2014വരെയുള്ള കാലയളവില്‍ 1.83 കോടി രൂപ അനധികൃതമായി വായ്പയെടുത്തതായും ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: