വീടിന് മുകളിലേക്ക് മറിഞ്ഞു ലോറി
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ ആറ്റൂര്‍ മനപ്പടയില് മരംകയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു.ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വീടിനകത്ത് ഉറങ്ങുകയായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തീയാട്ടില്‍ പരേതനായ കുഞ്ഞുമരയ്ക്കാരുടെ വീടിന്റെ മുന്‍വശം ഇടിച്ചുതകര്‍ത്ത് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷമാണ് മറിഞ്ഞത്.
മരയ്ക്കാരുടെ ഭാര്യ നബീസയും അവരുടെ മകളും പേരക്കുട്ടിയും വീട്ടിനകത്തുണ്ടായിരുന്നു. ഇവര്‍ കിടന്നിരുന്ന മുറിയിലേക്ക് ഓടുകളും മറ്റും വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ മലപ്പുറം സ്വദേശി നൗഫലിന് നിസ്സാര പരിക്കേറ്റു. മലപ്പുറത്തുനിന്നും ഒല്ലൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മൂന്ന് വീടുകള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: