തൃശൂര്‍: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരം മാളയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ബംഗാളി ബീഡികള്‍ പിടിച്ചെടുത്തു. മാളയിലെ വ്യാപാര സ്ഥാപനങ്ങളിലും മൊത്തവിതരണ കേന്ദ്രത്തിലുമാണ് എക്സൈസ് മാള റേഞ്ച് ഇന്‍സ്പെക്ടര്‍ എം.കെ.സുനിലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നികുതിയടയ്ക്കാതെ നിയമപരമായ മുന്നറിയിപ്പുകളൊന്നും ഇല്ലാതെയാണ് ഇത്തരം ബീഡികള്‍ വില്‍ക്കുന്നത്. മൊത്തമായി കൊണ്ടുവന്ന് ചെറിയ പായ്ക്കറ്റുകളിലാക്കിയായിരുന്നു വില്‍പ്പന. സംഭവവുമായി ബന്ധപ്പെട്ട് വ്യാപാരികളായ എം.കെ.നാസര്‍, ഷംസുദീന്‍, മൊത്തവിതരണക്കാരനായ കരിമ്പുനശേരി മുഹമ്മദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. മുഹമ്മദിന്റെ വീടിനോട് ചേര്‍ന്നുള്ള മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ബീഡികള്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: