ഡിഫ്ത്തീരയക്കെതിരായി ഡോ.നിര്‍മല്‍ ഭാസ്കര്‍ കുത്തി വെപ്പെടുക്കുന്നു.
തൃശൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിഫ്ത്തീരിയ പടരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗവ. മെഡിക്കല്‍കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രതിരോധ കുത്തിവെപ്പും ബോധവത്കരണക്ലാസും നടത്തി. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യകുത്തിവെപ്പ് നടത്തി. സൂപ്രണ്ട് ഷംസാദ്ബീഗം, അസോസിയേഷന് സെക്രട്ടറി ഡോ.നിര്‍മല്‍ ഭാസ്കറിന് കുത്തിവെപ്പ് നല്കി നിര്‍വഹിച്ചു. പ്രസിഡണ്ട് ഡോ.കെ.കെ.ഉഷ, ട്രഷറര്‍ ഡോ.സജിത് എന്നിവര്‍ സംസാരിച്ചു. ഡോ. ലൂസി റാഫേല്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: