സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ ജില്ലാപ്രസിഡണ്ട് എ.നാഗേഷ് സന്ദര്‍ശിക്കുന്നു.
തൃശൂര്‍: ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായആക്രമണത്തില് പ്രതിഷേധിച്ച് പുത്തൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം. തൃശൂര്‍-മാന്ദാമംഗലം റൂട്ടില്‍ സ്വകാര്യ ബസ്സ് സര്‍വീസും വാഹനഗതാഗതവും പൂര്‍ണമായും നിലച്ചു. ഞായറാഴ്ച രാത്രിയാണ് പൊന്നൂക്കരയില്‍ സായുധരായ സിപിഎം അക്രമികള്‍ ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. അക്രമികളില്‍ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്ഥലത്ത് വന്‍പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയവരെ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ സിപിഎം തെരഞ്ഞെടുപ്പിന് ശേഷം അക്രമപരമ്പര അഴിച്ചുവിടുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം പൊന്നൂക്കരയില്‍ ഉണ്ടായ ആക്രമണം.
ഇതിനിടെ പുത്തന്‍ചിറയിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി. അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരായ പുറക്കുളത്ത് വീട്ടില്‍ ഹര്‍ഷാദ് (19), സഹോദരന് സല്മന് (18) എന്നിവര്‍ക്ക് പരിക്കേറ്റു. രാഗിന് എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. മാള പോലീസ് കേസെടുത്തു. പുത്തന്‍ചിറ മാഞ്ചിയംകാവിനടുത്തായിരുന്നു അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: