പുല്‍പ്പള്ളി : പെരിക്കല്ലൂര്‍ കൊച്ചുപുരക്കല്‍ പട്ടികജാതി കോളനിവക ഭൂമി അനധികൃതമായി നടത്തുന്ന ഭൂമികച്ചവടത്തെ തടയണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1999 ല്‍ നം എല്‍ 49806/94പ്രകാരം ഡെയ്സി മാത്യുവില്‍നിന്നും ഏറ്റെടുത്ത് റീസര്‍വ്വേ 33.52/1 എ 1എ-ല്‍ 3.62ഏക്കര്‍ മിച്ചഭൂമി 23 പട്ടികജാതിക്കാര്‍ക്കും 7 പട്ടികവര്‍ഗ്ഗക്കാര്‍ക്കും പതിച്ചു നല്കിയിട്ടുള്ളതാണ്. ഈ ഭൂമിയാണ് അനധികൃതമായി വി ല്ക്കുന്നത്. തങ്ങള്‍ക്ക് മുതല്‍ മുടക്കില്ലാത്തതും കിട്ടുന്നത് ല ാഭമായതിനാലും സര്‍ക്കാര്‍ വീണ്ടും ഭൂമി നല്‍കുമെന്നതുമാണ് ഭൂമി വില്ക്കാന് പ്രേരണയാകുന്നത്. ഭരണാധികാരികള്‍ അന്വേഷണംനടത്തി അനര്ഹരായവരില്നിന്നും ഭൂമി തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് നല്കി ഈ കോളനി സംരക്ഷിക്കുകയും സര്ക്കാരിനുനഷ്ടം വരുത്തുന്ന ഇത്തരക്കാരെ നിയമത്തിന്റെമുന്പില് കൊണ്ടുവരണമെന്നും തങ്കമണി.കെ. കെ, രാജപ്പന്, കുമാരദാസന്, സുജ ലക്ഷ്മണന്, എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: